KOYILANDY DIARY

The Perfect News Portal

അമിതമായ മൊബൈല്‍ ഉപയോഗം സൗന്ദര്യം നഷ്ടപ്പെടുത്തും

ജോലി തിരക്കുകളും മറ്റ് കൂടികാഴ്ചകളും ഉണ്ടാക്കുന്ന ക്ഷീണവും സമ്മര്‍ദ്ദവുമൊക്കെ ഉറക്കകുറവിന് കാരണമായി ചൂണ്ടികാണിക്കുമ്ബോഴും മറഞ്ഞിരിക്കുന്ന മറ്റൊരു കാരണം കൂടെയുണ്ട് ഇതിനുപിന്നില്‍. അമിതമായ മൊബൈല്‍ ഉപയോഗം.

ഉറക്കത്തെ മാത്രമല്ല നിങ്ങളുടെ സൗന്ദര്യത്തെയും ഈ മൊബൈല്‍ ഭ്രമം ബാധിക്കുമെന്നതാണ് സത്യം. മൊബൈല്‍ നിങ്ങളുടെ ചര്‍മ്മത്തെ നശിപ്പിക്കുന്നത് ആറ് വിധത്തിലാണ്.

രാത്രി വൈകിയും മൊബൈലില്‍ പരതുന്നതും പെട്ടെന്നുള്ള ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താനായി ഫോണ്‍ കിടക്കുന്നതിന് തൊട്ടടുത്തായി വച്ച്‌ ഉറങ്ങുന്നതുമൊക്കെ നിങ്ങളുടെ ചര്‍മത്തെ പ്രതികൂലമായി ബാധിക്കുന്നവയാണ്. നിങ്ങള്‍ എത്രത്തോളം ക്ഷീണത്തോടെയാണ് ഉറങ്ങാന്‍ പോകുന്നതെങ്കിലും കിടക്കുന്നതിന് മുമ്ബുള്ള മൊബൈല്‍ ഉപയോഗം നിങ്ങളുടെ ഉറക്കത്തെ അസ്വസ്ഥമാക്കും.

Advertisements

ഫോണില്‍ നിന്നുള്ള വെളിച്ചം നിങ്ങളുടെ ഉറക്കത്തിന്റെ താളം തെറ്റിക്കും. ഫോണ്‍ താഴെ വെച്ചാലും ഉറക്കം വരാത്ത അവസ്ഥയ്ക്ക് കാരണവും ഇതുതന്നെ. ഇങ്ങനെ ഉറക്കം കുറയുന്നതോടെ നിങ്ങളുടെ ചര്‍മ്മത്തിലെ ജലാംശം നഷ്ടപ്പെടാന്‍ കാരണമാകും. ഇത് ക്രമേണ നിങ്ങളുടെ ചര്‍മ്മത്തെ മങ്ങിയതാക്കി മാറ്റും.

ഫോണ്‍ ഉപേക്ഷിച്ചൊരു ജീവിതത്തെകുറിച്ച്‌ നിങ്ങള്‍ക്ക് ചിന്തിക്കാന്‍ കഴിയുന്നില്ലെങ്കില്‍ നിങ്ങള്‍ ഒരു ഫോണ്‍ അഡിക്‌ട് തന്നെയാണെന്നതില്‍ സംശയിക്കേണ്ട.

ഫോണില്‍ ബാറ്ററി കുറയുമ്ബോഴും നെറ്റ് കണക്ഷനില്‍ തകരാറ് കാണുമ്ബോഴുമൊക്കെ നിങ്ങള്‍ സമ്മര്‍ദ്ദത്തിലാകുന്നതും ഈ അഡിക്ഷണ്‍ കാരണമാണ്.

ഈ സമ്മര്‍ദ്ദം അധികമാകുമ്ബോള്‍ അത് നിങ്ങളുടെ ചര്‍മ്മത്തില്‍ ഇരുണ്ട നിറത്തിലെ പാടുകള്‍ അവശേഷിപ്പിക്കും. ഹൈപ്പര്‍പിഗ്മന്റേഷണ്‍ പോലുള്ള അവസ്ഥയ്ക്കും ഇത് കാരണമാകും.

മൊബൈലില്‍ നോക്കുമ്ബോള്‍ പലപ്പോഴും കൂടുതല്‍ ഫോക്കസ് ചെയ്ത് നോക്കേണ്ടിവരുന്നതിനാല്‍ പലപ്പോഴും കണ്ണുകള്‍ക്കിത് ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. മൊബൈല്‍ സ്‌ക്രീനിലെ അക്ഷരങ്ങള്‍ ചെറുതായതിനാലാണ് അവ വായിച്ചെടുക്കാന്‍ പലപ്പോഴും കണ്ണുകള്‍ക്ക് അമിത പ്രയത്‌നം നടത്തേണ്ടിവരുന്നത്.

ഇതെല്ലാം അവസാനം കണ്ണുകള്‍ക്ക് ചുറ്റും ചുളിവുകള്‍ രൂപപ്പെടുന്നതിന് കാരണമാകും. . പ്രിമെച്ച്‌വര്‍ ഏജിംഗ് എന്നാണ് ഇതുണ്ടാക്കിവയ്ക്കുന്ന അവസ്ഥയെ വിശേഷിപ്പിക്കുക.

സ്ഥിരമായ ഫോണ്‍ ഉപയോഗം നിങ്ങളെ കൂടുതല്‍ ക്ഷീണിതരുമാക്കും. ശാരീരികാധ്വാനം വേണ്ടിവരുന്ന ഒന്നല്ല ഇതെങ്കിലും ഫോണിലെ ഗെയിമുകളും മറ്റ് വൈറല്‍ വീഡിയോകളും ആസ്വദിക്കുന്നത് നിങ്ങള്‍ക്ക് കൂടുതല്‍ തളര്‍ച്ചയാണ് സമ്മാനിക്കുക. ഇത് നിങ്ങളുടെ ചര്‍മ്മത്തിനും ഉത്സാഹമില്ലാത്തതും മങ്ങിയതുമായ ഒരു ലുക്ക് സമ്മാനിക്കും.

ഫോണ്‍ പരിശോധിക്കാനായി പലപ്പോഴും കഴുത്ത് താഴ്‌ത്തേണ്ടിവരാറുണ്ട്. ഇത്തരത്തില്‍ ആവര്‍ത്തിച്ചുള്ള ചലനങ്ങള്‍ കഴുത്തിലെ ചര്‍മ്മത്തില്‍ ചുളിവുകള്‍ ഉണ്ടാക്കും.

ഇത് ഒഴിവാക്കാനായി കഴിവതും നേരെ നോക്കാവുന്ന തരത്തില്‍ ഫോണ്‍ ഉപയോഗം മാറ്റുക എന്നതാണ് മാര്‍ഗ്ഗം. മൊബൈല്‍ ഫോണുകള്‍ ബാക്റ്റീരിയകള്‍ക്ക് ഒരു മാഗ്‌നറ്റായി മാറികഴിഞ്ഞു എന്നതാണ് പലരും അറിയാതെ പോകുന്ന മറ്റൊരു വാസ്തവം.

ഓരോ ഫോണ്‍ കോളിലും ഈ ബാക്റ്റീരിയയെ നിങ്ങള്‍ നിങ്ങളുടെ ചര്‍മ്മത്തിനുള്ളിലേക്ക് കടത്തിവിടുകയാണ്. ഇത് പിന്നീട് പല ചര്‍മ്മരോഗങ്ങള്‍ക്കും കാരണമാകും.

Leave a Reply

Your email address will not be published. Required fields are marked *