KOYILANDY DIARY

The Perfect News Portal

അഭയം സ്‌പെഷ്യല്‍ സ്‌കൂളില്‍ ഫിസിയോ തെറാപ്പി ലാബ് ഉദ്ഘാടനം ആഗസ്റ്റ് 29-ന്

കൊയിലാണ്ടി: ചേമഞ്ചേരി അഭയം സ്‌പെഷ്യല്‍ സ്‌കൂളില്‍ നവീകരിച്ച ഫിസിയോ തെറാപ്പി ലാബ് ഓഗസ്റ്റ് 29-ന് രാവിലെ പത്തരയ്ക്ക് കെ.മുരളീധരന്‍ എം.പി ഉദ്ഘാടനം ചെയ്യും. മാനസിക ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന അഭയം പ്രത്യേക സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഫഠന പരിശീലനത്തിനാണ് ഫിസിയോ തെറാപ്പി ലാബ് ആരംഭിക്കുന്നതെന്ന് പ്രസിഡന്റ് കെ.ഭാസ്‌ക്കരന്‍, ജനറല്‍ സെക്രട്ടറി എം.സി.മമ്മദ് കോയ,പ്രിന്‍സിപ്പാള്‍ ശ്രീശ്‌ന എസ്.നായര്‍ എന്നിവര്‍ അറിയിച്ചു.
സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഗ്രാന്റ് ഉപയോഗിച്ചാണ് ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച ലാബ് സജ്ജമാക്കിയത്. അഭയം സ്‌പെഷ്യല്‍ സ്‌കൂളിന്റെ കീഴില്‍  തെറാപ്പി സെന്റര്‍, തൊഴില്‍ പരിശീലന കേന്ദ്രം, പാലിയേറ്റീവ് കെയര്‍ സെന്റര്‍, റസിഡന്‍ഷ്യല്‍ കെയര്‍ സെന്റര്‍ എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *