KOYILANDY DIARY

The Perfect News Portal

അബുദാബിയിലെ ഷെയ്ഖ് മുഹമ്മദ് ബിന്‍ സെയ്ദ് മോസ്‌കിന്റെ പേരു മാറ്റി

അബുദാബി: അബുദാബിയിലെ ഷെയ്ഖ് മുഹമ്മദ് ബിന്‍ സെയ്ദ് മോസ്‌കിന്റെ പേരു മാറ്റി. മേരി, മദര്‍ ഓഫ് ജീസസ് എന്നാണ് പുനര്‍നാമകരണം ചെയ്തത്. അബുദാബി കിരീടവകാശിയും യുഎഇ സായുധസേന ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സെയ്ദ് അല്‍ നഹ്യാനാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.

മതങ്ങള്‍ തമ്മിലുള്ള സാമൂഹിക ബന്ധം പ്രോത്സാഹിപ്പിക്കുന്നതിനും സ്വഭാവ സവിശേഷതകള്‍ ശക്തിപ്പെടുത്തുന്നതിനും വേണ്ടിയാണ് പേര് മാറ്റിയതെന്ന് ഷെയ്ഖ് മുഹമ്മദ് ബിന്‍ അറിയിച്ചു. നടപടിയെ യുഎഇ സഹിഷ്ണുതാ കാര്യമന്ത്രി ഷെയ്ഖ് ലുബ്‌ന അല്‍ ഖാസിമി അഭിനന്ദിച്ചു. അബുദാബി എയര്‍പോര്‍ട്ട് റോഡിനു സമീപമാണ് ഈ മോസ്‌ക് സ്ഥിതി ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *