KOYILANDY DIARY

The Perfect News Portal

അനുഷ്ക ശര്‍മ നായികയായി എത്തുന്ന ഫില്ലോരിയുടെ ട്രെയിലര്‍ പുറത്തു വിട്ടു

എന്‍.എച്ച്‌ 10 എന്ന ചിത്രത്തിന് ശേഷം അനുഷ്ക ശര്‍മയുടെ സ്വന്തം പ്രൊഡക്ഷന്‍ കമ്പനിയില്‍ നിര്‍മിക്കുന്ന ഫില്ലോരിയുടെ ട്രെയിലര്‍ പുറത്തു വിട്ടു. അനുഷ്ക ശര്‍മ നായികയായി എത്തുന്ന ഹൊറര്‍ സിനിമയില്‍ പഞ്ചാബി നടന്‍ ദില്‍ജിത്ത് ദോസോഞ്ച് നായകനായി എത്തുന്നു.

ഉപദ്രവകാരിയല്ലാത്ത ഒരു പാവം പ്രേതമായാണ് അനുഷ്ക ചിത്രത്തില്‍ എത്തുക. തമാശ നിറഞ്ഞ അസാധാരണമായ ഒരു പ്രണയകഥയാണ് ചിത്രം പങ്കുവെയ്ക്കുക. ലൈഫ് ഓഫ് പൈ താരം സുരാജ് ശര്‍മ്മയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. ഫില്ലോരി മാര്‍ച്ച്‌ 24 ന് തിയറ്ററിലെത്തും.

Leave a Reply

Your email address will not be published. Required fields are marked *