KOYILANDY DIARY

The Perfect News Portal

അഡ്വ. കെ. സത്യന് കെട്ടിവെക്കാനുള്ള തുക കൈമാറി

കൊയിലാണ്ടി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ കൊയിലാണ്ടി നഗരസഭയിലെ 15-ാം വാർഡിൽ (പന്തലായനി സൌത്ത്) നിന്ന് ജനവിധി തേടുന്ന സിപിഐ(എം) നേതാവും മുൻ നഗരസഭ ചെയർമാനുമായ അഡ്വ. കെ. സത്യന് കെട്ടിവെക്കാനുള്ള തുക കൈമാറി. കെ.എസ്.കെ.ടി.യു. പന്തലായനി സൌത്ത് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടി.കെ. നാരായണൻ മന്ദിരത്തിൽ വെച്ച് നടന്ന ചടങ്ങിൽ അഡ്വ. കെ. സത്യൻ മുതിർന്ന കെ.എസ്.കെ.ടി.യു. നേതാവ് പി.എം. കുഞ്ഞിക്കണാരനിൽ നിന്ന് തുക ഏറ്റുവാങ്ങി.

ചടങ്ങിൽ സിപിഐ(എം) ലോക്കൽ കമ്മിറ്റി അംഗം എം.വി. ബാലൻ, കെ.എസ്.കെ.ടി.യു. പ്രവർത്തകരായ ബേബി, സി.കെ. ആനന്ദൻ, വി.കെ. രേഖ, രജിലേഷ് എം, രവീന്ദ്രൻ പാത്താരി തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *