KOYILANDY DIARY

The Perfect News Portal

രോഗികൾക്ക് സാന്ത്വനം പാലിയേറ്റീവിൻ്റെ ഓണകിറ്റ്

കൊയിലാണ്ടി :കൊയിലാണ്ടി നഗരസഭ താലൂക്ക്  ആശുപത്രിയിൽ പാലിയേറ്റീവ് നേതൃത്വത്തിൽ കിടപ്പ് രോഗികൾക്ക് ഓണം ഭക്ഷണകിറ്റ് വിതരണം ചെയ്തു. ആശുപത്രി ജീവനക്കാരും മറ്റു പാലിയേറ്റീവ് സന്നദ്ധ പ്രവത്തകരുടെയും സഹായത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ഇതോടെ രോഗികൾക്ക് ഒരു കൈതാങ്ങായി മാറുകയാണ് താലൂക്ക് ആശുപത്രിയും  സാന്ത്വനം പാലിയേറ്റീവും.

താലൂക്ക് ആശുപത്രിയിൽ വെച്ച് നടന്ന ചടങ്ങിൽ  നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. വൈസ്ചെയർമാൻ അഡ്വ. കെ. സത്യൻ അദ്ധ്യക്ഷത വഹിച്ചു. ഡോ: വിനോദ് (താലൂക്ക് ആശുപത്രി സൂപ്രണ്ട്), പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇ.കെ അജിത് മാസ്റ്റർ), ഡോക്ടർ ആർ സുനിൽ കുമാർ (സ്റ്റാഫ് കൗൺസിൽ സിക്രട്ടറി), ഡോക്ടർ ഇസ്ഹാഖ്, ഷീബ. കെ (സീനിയർ നേഴ്സിംഗ് ഓഫീസർ) എന്നിവർ ആശംസ അറിയിച്ചു.

ഹെൽത്ത് ഇൻസ്‌പെക്ടർ സുരേഷ് ബാബു, പാലിയേറ്റീവ് നേഴ്സ്മാരായ സബിത, നൗഷിദ, അമൃത, വിപിനാനന്ദ്, പാലിയേറ്റീവ് വളണ്ടിയർമാർ, മറ്റു ആശുപത്രി ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഡോക്ടർ കെ. സന്ധ്യ കുറുപ്പ് (പാലിയേറ്റീവ് നോഡൽ ഓഫീസർ) സ്വാഗതവും, ജയ പ്രവീൻ (പി.ആർ.ഒ) നന്ദിയും പറഞ്ഞു.

Advertisements

Leave a Reply

Your email address will not be published.