നൊച്ചാട് സിപിഐഎം പ്രവര്‍ത്തകന്റെ വീടിന് നേരെ അക്രമം

പേരാമ്പ്ര: നൊച്ചാട് സിപിഐഎം പ്രവര്‍ത്തകന്റെ വീടിന് നേരെ അക്രമം. പോര്‍ച്ചിലുണ്ടായിരുന്ന കാര്‍ കത്തിക്കാനും ശ്രമം നടന്നു. നൊച്ചാട് ലോക്കല്‍ കമ്മിറ്റി അംഗം മാരാര്‍കണ്ടി സുല്‍ഫിയുടെ കാറാണ് ഇന്നലെ രാത്രി കത്തിക്കാന്‍ ശ്രമം നടന്നത്.

തീയാളുന്നത് കണ്ട് വീട്ടുകാര്‍ തീയണച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. നേരത്തെ നൊച്ചാട് നിരവധി രാഷ്ട്രീയ സംഘര്‍ഷങ്ങളുണ്ടായിരുന്നു. പേരാമ്പ്ര പൊലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ മാസം ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറിയും ബൈക്കും ആക്രമിക്കപ്പെട്ടിരുന്നു.

