KOYILANDY DIARY.COM

The Perfect News Portal

നടി ആക്രമിക്കപ്പെട്ട സംഭവം: ദിലീപിന്റെ ബന്ധുക്കളെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന്റെ ബന്ധുക്കളെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. ദിലീപിന്റെ സഹോദരിയുടെ ഭര്‍ത്താവ്, ഭാര്യാ സഹോദരന്‍ എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്.

നേരത്തെ കാവ്യ മാധവനെ പോലീസ് ചോദ്യം ചെയ്തിരുന്നു. ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജുവാര്യരുടെ സഹോദരന്‍ മധു വാര്യരുടേയും മൊഴിയെടുക്കുന്നുണ്ട്. മധുവിനെ ആലുവ പോലീസ് ക്ലബിലേക്ക് വിളിപ്പിച്ചാണ് മൊഴിയെടുക്കുന്നത്. നടിയെ ആക്രമിച്ച ശേഷം കാവ്യയുടെ ഉടമസ്ഥതയിലുള്ള വസ്ത്രവ്യാപാര ശാലയില്‍ മുഖ്യപ്രതി പള്‍സര്‍ സുനി എത്തിയിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

കാവ്യയുടെ ഡ്രൈവറായി സുനി രണ്ടു മാസത്തോളം പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. എന്നാല്‍ ഇക്കാര്യം അന്വേഷണ സംഘം സ്ഥിരീകരിക്കുന്നില്ല. ചില സംശയങ്ങളുണ്ടെന്നും കാര്യങ്ങള്‍ വ്യക്തമാകാന്‍ കാവ്യയുമായി ബന്ധപ്പെട്ടവരെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!