KOYILANDY DIARY.COM

The Perfect News Portal

കടവരാന്തയില്‍ അവശനിലയില്‍ കാണപ്പെട്ട വയോധികന്‍ മരണപ്പെട്ടു

കണ്ണൂര്‍: പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനു സമീപം കടവരാന്തയില്‍ അവശനിലയില്‍ കാണപ്പെട്ട വയോധികന്‍ മരണപ്പെട്ടു. ഇയാളെ അവശനിലയില്‍ കണ്ട നാട്ടുകാര്‍ പോലീസിനെ വിവരമറിക്കുകയും തുടര്‍ന്ന് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണപ്പെടുകയുമായിരുന്നു.

തങ്കച്ചന്‍ എന്നാണ് ഇയാളുടെ പേര്. കൊല്ലം സ്വദേശിയായ ഇയാള്‍ പത്ത് വര്‍ഷത്തില്‍ കൂടുതലായി പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്താണ് കഴിഞ്ഞിരുന്നതെന്നാണ് പരിസരവാസികള്‍ പോലീസിനോട് പറഞ്ഞത്. 60 വയസ്സ് പ്രായമുണ്ട്. മരണപ്പെട്ടയാളെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങളൊന്നും അറിവായിട്ടില്ല.

മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇയാളെക്കുറിച്ച്‌ അറിയുന്നവര്‍ പയ്യന്നൂര്‍ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!