KOYILANDY DIARY

The Perfect News Portal

ലോക് ഡൌൺ ഡ്യൂട്ടിയിലുള്ള പോലീസുകാർക്ക് സഹായ ഹസ്തവുമായി ഗൾഫ് വ്യവസായി

കൊയിലാണ്ടി: ലോക് ഡൌൺ ഡ്യൂട്ടിയിലുള്ള പോലീസുകാർക്ക് സഹായ ഹസ്തവുമായി ഗൾഫ് വ്യവസായി ഹാൻഡ് വാഷ് ഉപകരണങ്ങളും മാസ്ക്കും വിതരണം ചെയ്തു. പ്രവാസി വ്യവസായിയായ തിക്കോടി പുതിയവളപ്പിൽ പ്രമോദ് എന്നയാളാണ് ഡ്യൂട്ടിയിലുള്ള പോലീസുകാർക്ക് അവരുടെ പ്രയാസങ്ങൾ കണക്കിലെടുത്ത് കൊറണ പ്രതിരോധ ഉപകരണങ്ങൾ വിതരണം ചെയ്തത്. വീണ്ടും ഉപയോഗിക്കാവുന്ന മാസ്ക്, ഗ്ലൗസ്, ഹാൻഡ് വാഷ് എന്നിവയാണ് വിതരണം ചെയ്തത്. പയ്യോളി ക്രൈംബ്രാഞ്ച് ഓഫീസിൽ വെച്ച് ഡി.വൈ.എസ്.പി.ആർ. ഹരിദാസൻ, എസ്.ഐ. പി ‘പി. മോഹനകൃഷ്ണൻ, തുടങ്ങിയവർ ഉപകരണങ്ങൾ ഏറ്റുവാങ്ങി.

Leave a Reply

Your email address will not be published. Required fields are marked *