KOYILANDY DIARY.COM

The Perfect News Portal

സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ യുവതിയെ കൊയിലാണ്ടി പിങ്ക് പോലീസ് സ്‌റ്റേഷനിലെത്തിച്ചു

പരമാവധി ഷെയർ ചെയ്യുക.. കൊയിലാണ്ടി: സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ യുവതിയെ കൊയിലാണ്ടി പിങ്ക് പോലീസ് സ്‌റ്റേഷനിലെത്തിച്ചു. ഇന്ന് രാവിലെയാണ് പെരുവട്ടൂർ അമ്പ്രമോളി കനാലിന് സമീപം സുമാർ 30 വയസ്സ് തോന്നിക്കുന്ന യുവതിയെ കണ്ടെത്തിയത്. ഏറെ നേരം അവിടെത്തന്നെ നിന്ന യുവതിയോട് നാട്ടുകാർ കാര്യങ്ങൾ തിരക്കിയപ്പോൾ ഒന്നും മിണ്ടാതായാതിനെ തുടർന്നാണ് കൊയിലാണ്ടി പിങ്ക് പോലീസിൽ വിവരം അറിയിച്ചത്.

Read Also: ഓഫറുകളുടെ പെരുമഴ.. ഇത്തവണ സുധാമൃതത്തിന് ഓഫറോണം

ഇപ്പോൾ യുവതിയെ പിങ്ക് പോലീസ് സ്‌റ്റേഷനിൽ എത്തിച്ചിരിക്കുകയാണ്. ചോദ്യങ്ങൾ ചേദിച്ചിട്ട് ഒരു മറുപടിയും പറയുന്നില്ലെന്നാണ് പോലീസ് പറയുന്നത്. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോട്ടോയിൽ കാണുന്ന യുവതിയെപ്പറ്റി ഏന്തെങ്കിലും വിവരം ലഭിച്ചാൽ കൊയിലാണ്ടി പോലീസിൽ അറിയിക്കേണ്ടതാണ്. Phone: 2620236

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!