KOYILANDY DIARY.COM

The Perfect News Portal

യു.പിയില്‍ നര്‍ത്തകിയെ പീഡിപ്പിച്ച മരുന്ന് കന്പനി മനേജര്‍മാര്‍ അറസ്റ്റില്‍

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ നിന്ന് വീണ്ടും കൂട്ടമാനഭംഗത്തിന്‍റെ വാര്‍ത്ത. ഒരു ആയുര്‍വേദ മരുന്നു കന്പനിയുടെ ആഘോഷചടങ്ങില്‍ നൃത്തം ചെയ്യാനെത്തിയ 25കാരിയെ കന്പനിയുടെ നാല് മാനേജര്‍മാര്‍ ചേര്‍ന്ന് പീഡിപ്പിച്ചു. ഹോട്ടല്‍ മുറിയില്‍ പൂട്ടിയിട്ട്് തോക്ക്ചൂണ്ടി ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. ലഖ്നൗവിനും സമീപം ബന്ദാരയില്‍ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.

പ്രതികളായ സത്യവീര്‍ സിംഗ്‌ഏ ദേവ്രാജ് സിംഗ്, രാഷ്ട്രീയ ഭൂഷണ്‍ ഭാരതി, പരേഷ് തോമര്‍ എന്നിവരെ അറസ്റ്റു ചെയ്ത പോലീസ് കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു. ഹോട്ടല്‍ മാനേജരായ സൗരഭ് സച്ചാറും അറസ്റ്റിലായിട്ടുണ്ട്. ചട്ടങ്ങള്‍ ലംഘിച്ചാണ് ഹോട്ടലില്‍ നൃത്തപരിപാടി സംഘടിപ്പിച്ചതെന്നും പോലീസ് പറഞ്ഞു.

Share news
error: Content is protected !!