പരിക്ക്: കിവീസ് ബ്രയ്സ്വെല്ലിനെ ഒഴിവാക്കി
ക്രൈസ്റ്റ്ചര്‍ച്ച്: ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള ന്യൂസിലന്‍ഡ് ടീമില്‍ നിന്നും പേസ് ബൌളര്‍ ഡഗ് ബ്രയ്സ്വെല്ലിനെ ഒഴിവാക്കി. തോളിനേറ്റ പരിക്കാണ് കാരണം. ബ്രയ്സ്വെല്ലിനു പകരമാരെയും കിവീസ് ടീമില്‍ ഉള്‍പ്പെടുത്തിയില്ല. ബാറ്റ്സ്മാന് റോസ് ടെയ്ലര്, ഓള് റൌണ്ടര്‍ മിച്ചല്‍ സാറ്റ്നര്‍ എന്നിവര്‍ക്ക് പുറമേയാണ് ബ്രയ്സ്വെല്ലും പരിക്കിന്റെ പിടിയിലായത്.