ജീവജാലങ്ങൾക്ക് ദാഹജലമൊരുക്കി ജൂനിയർ റെഡ്ക്രോസ്
കൊല്ലം: സ്കൂളുകളിലും വീടുകളിലും ജീവജാലങ്ങൾക്ക് ദാഹജലമൊരുക്കി ജൂനിയര്‍ റെഡ്ക്രോസ്. ചൂട് കൂടിയതോടെ ജലം ലഭിക്കാതെ പക്ഷി മൃഗാദികള്‍ ചത്തൊടുങ്ങുമെന്ന ഭയത്തില്‍ നിന്നാണ് ജൂനിയര്‍ റെഡ്ക്രോസ്, ആഴ്ചകള്‍ക്ക് മുന്നേ ഈ ആശയം കുട്ടികളിലെത്തിക്കുകയും സ്കൂള്‍ പറമ്പുകളിലും വീടുകളിലും പാത്രങ്ങളില്‍ വെള്ളം വയ്ക്കുകയും ചെയ്യാന്‍ തുടങ്ങിയത്. ഇപ്പോള്‍ പക്ഷികള്‍ മാത്രമല്ല തെരുവിലെയും വീടുകളിലെയും മൃഗങ്ങളും ഇതില്‍ നിന്ന് വെള്ളം കുടിക്കുന്നുണ്ട്.
കഴിഞ്ഞയാഴ്ച മുതല്‍ റെഡ്ക്രോസ്സ് ജില്ലാ ആസ്ഥാനത്തും ദാഹജലം വെച്ചു. എല്ലാ റെഡ്ക്രോസ്സ് അംഗങ്ങളും അവരുടെ വീടുകളിലും ഇത് തുടങ്ങി. റെഡ്ക്രോസ് സൊസൈറ്റി ജില്ലാ ചെയര്മാന് ഡോ. മാത്യു ജോണ്‍, സെക്രട്ടറി അജയകുമാര്‍ എന്നിവരാണ് നേതൃത്വം നൽകിയത്.