KOYILANDY DIARY.COM

The Perfect News Portal

കെവിന്‍റേത് മുങ്ങി മരണമെന്ന് പോസ്റ്റ്മോര്‍ട്ടത്തിന്‍റെ പ്രാഥമിക നിഗമനം

കോട്ടയം: കെവിന്‍റേത് മുങ്ങി മരണമെന്ന് പോസ്റ്റ്മോര്‍ട്ടത്തിന്‍റെ പ്രാഥമിക നിഗമനം. ശരീരത്തില്‍ നിരവധി പരിക്കുകളുണ്ട്. എന്നാല്‍ പരിക്കുകള്‍ മരണകാരണം ആയിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.

മാരകമായി ആക്രമിച്ചതിന് ശേഷം കെവിനെ കാടിനുള്ളിലെ ജലാശയത്തില്‍ ഉപേക്ഷിച്ചതാകാമെന്നും അല്ലെങ്കില്‍ രക്ഷപ്പെടുന്നതിനിടെ പുഴയില്‍ വീണതാകാമെന്നുമാണ് കരുതുന്നത്. പ്രാഥമിക നിഗമനങ്ങള്‍ കൊലപാതകത്തിലേക്ക് തന്നെയാണ് വിരല്‍ ചൂണ്ടുന്നതെന്നുമാണ് സൂചന.

കോട്ടയം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിഭാഗത്തിലെ വിദഗ്ധ സംഘമാണ് പോസ്റ്റ് മോര്‍ട്ടം നടത്തിയത്. ആന്തരികാവയവങ്ങളുടെ കെമിക്കല്‍ പരിശോധനയ്ക്ക് ശേഷമേ അന്തിമ റിപ്പോര്‍ട്ട് കൈമാറുകയുള്ളൂ.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!