KOYILANDY DIARY.COM

The Perfect News Portal

കെഎസ്ആര്‍ടിസി 13 അധിക സര്‍വീസ് നടത്തും

കോഴിക്കോട് : ഓണം പ്രമാണിച്ച് വ്യാഴാഴ്ച മുതല്‍ കേരളത്തില്‍നിന്ന് ബംഗളൂരുവിലേക്ക് ദിവസവും കെഎസ്ആര്‍ടിസി 13 അധിക സര്‍വീസ് നടത്തും. നിലവിലുള്ള 45 സര്‍വീസുകള്‍ക്ക് പുറമെയാണിത്. 20 വരെയായിരിക്കും സര്‍വീസുകള്‍.

കെഎസ്ആര്‍ടിസിയുടെ 10 പുതിയ സൂപ്പര്‍ ഡീലക്സ് ബസും മൂന്ന് സൂപ്പര്‍ എക്സ്പ്രസ്സുകളുമാണ് നിരത്തിലിറക്കുക. ബംഗളൂരുവില്‍നിന്നുള്ള അധിക സര്‍വീസുകളില്‍ ആറെണ്ണം കോഴിക്കോട് സോണലിന് കീഴിലാണ്. കോഴിക്കോട്– ബംഗളൂരു (മൂന്ന്), തിരുവനന്തപുരം– ബംഗളൂരു (രണ്ട്), എറണാകുളം– ബംഗളൂരു(രണ്ട്), കോട്ടയം– ബംഗളൂരു(രണ്ട്), തൃശൂര്‍–ബംഗളൂരു (രണ്ട്), തലശേരി–ബംഗളൂരു (ഒന്ന്), കല്‍പ്പറ്റ–ബംഗളൂരു (ഒന്ന്) എന്നിങ്ങനെയാണ് അധിക സര്‍വീസ്.  ഓണ്‍ലൈനില്‍ റിസര്‍വ്ചെയ്യാം.

 

Share news
error: Content is protected !!