കിണറ്റിൽ വീണ ആടിനെ രക്ഷപ്പെടുത്തി
അത്തോളി: കിണറ്റിൽ വീണ ആടിനെ രക്ഷപ്പെടുത്തി. ആഷിക് മപ്പുറത്ത് മീത്തൽ ഹൗസ്, മൊടക്കല്ലുർ, അത്തോളി എന്നയാളുടെ ഉടമസ്ഥതയിലുള്ള ആടാണ് കിണറ്റിൽ വീണത്. അറിയിപ്പ് കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ ആനന്ദൻ സിപി യുടെ നേതൃത്വത്തിലുള്ള ടീം ആടിനെ രക്ഷപ്പെടുത്തുകയായിരുന്നു.
ഫയർ ആൻഡ് റെസ്ക്യൂ സേന ഓഫീസർ അനൂപ് ഏകദേശം 40 അടിയോളം താഴ്ചയുള്ള കിണറ്റിൽ ഇറങ്ങി ആട്ടിൻകുട്ടിയെ റെസ്ക്യു നെറ്റിന്റെ സഹായത്തോടെയാണ് പുറത്തെത്തിച്ചത്. ഞായറാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവം. ഗ്രേഡ് ASTO മജീദ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഹേമന്ത് ബി, ജിനീഷ് കുമാര്‍, ലിനീഷ്, സജിത്ത് പി, റഷീദ് കെ പി, ഹോംഗാർഡ്മാരായ സോമകുമാര്‍, സുജിത്ത് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.