KOYILANDY DIARY.COM

The Perfect News Portal

കടത്തനാട് അഖിലേന്ത്യാ വോളിമേളക്കായി ഒരുങ്ങുന്നു

വടകര> കൈപ്പന്തുകളിയെ നെഞ്ചേറ്റിയ കടത്തനാട് അഖിലേന്ത്യാ വോളിമേളക്കായി ഒരുങ്ങുന്നു. പാലിയേറ്റീവ് പ്രവര്‍ത്തനത്തിനുള്ള സാമ്പത്തിക സമാഹരണത്തിനായി ഡിവൈഎഫ്ഐ വടകര ബ്ളോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏപ്രില്‍ രണ്ടു മുതല്‍ ഒമ്പതുവരെയാണ് വടകര നാരായണനഗര്‍ വോളിബോള്‍ മേളക്ക് വേദിയാകുന്നത്.

ഇന്ത്യന്‍ വോളിബോളിലെ പ്രമുഖ ടീമുകളായ വെസ്റ്റേണ്‍ റെയില്‍വേ, കെഎസ്ഇബി തിരുവനന്തപുരം, ഇന്ത്യന്‍ സായി, കേരള പൊലീസ് (വനിതാ വിഭാഗം), ബിപിസില്‍ കൊച്ചിന്‍, ഇന്ത്യന്‍ ആര്‍മി, ഹൈദ്രബാദ് സ്പൈക്കേഴ്സ്, ഐഒബി ചെന്നൈ, ഇന്ത്യന്‍ റെയില്‍വേ, പഞ്ചാബ് പൊലീസ് (പുരുഷവിഭാഗം) എന്നിവ മത്സരത്തിനെത്തും.

രണ്ടിന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ വനിതാ വിഭാഗത്തില്‍ വെസ്റ്റേണ്‍ റെയില്‍വേ ഇന്ത്യന്‍ സായിയെയും പുരുഷ വിഭാഗത്തില്‍ ഇന്ത്യന്‍ ആര്‍മി ഹൈദ്രബാദ് സ്പൈക്കേഴ്സിനെയും നേരിടും. പ്രത്യേകം സജ്ജമാക്കിയ ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തില്‍ വൈകിട്ട് 6.30ന് കളി ആരംഭിക്കും.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!