KOYILANDY DIARY

The Perfect News Portal

താമരശേരി ചുരത്തില്‍ ബസ്സും ലോറിയും കൂട്ടിയിടിച്ച് പത്ത് പേര്‍ക്ക് പരിക്ക്

താമരശേരി > ചുരത്തില്‍ ഒമ്പതാം വളവിനു താഴെ കെഎസ്ആര്‍ടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് പത്ത് പേര്‍ക്ക് പരിക്കേറ്റു. പത്തനംതിട്ട – തിരുനെല്ലി സൂപ്പര്‍ ഫാസ്റ്റും കോഴിക്കോട്ടേക്ക് വരികയായിരുന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്.

പരിക്കേറ്റ ബസ് ഡ്രൈവര്‍ പത്തനംതിട്ട സ്വദേശി ജയരാജന്‍ (40), കണ്ടക്ടര്‍ വടശേരിക്കര പ്ളസന്റ് തോമസ്, യാത്രക്കാരായ കൂടത്തായി കന്നംവള്ളി ശാന്ത (52), എളറ്റില്‍ വട്ടോളിയിലെ ജാവേദ്അലി (23), പന്തീരാങ്കാവ് ഫാത്തിമ (55), കീഴ്ശേരി കദീശുമ്മ (74), അരീക്കോട് അലീമ (42)എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്വാകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മറ്റുള്ളവരെ പ്രഥമ ശുശ്രുഷ നല്‍കി വിട്ടയച്ചു. അപകടത്തെത്തുടര്‍ന്ന് ചുരത്തില്‍ ഒരുമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *