KOYILANDY DIARY

The Perfect News Portal

പൊയിൽക്കാവിൽ സ്കൂട്ടറിന് പിറകെ ലോറി ഇടിച്ച് സ്ത്രീ മരിച്ചു

പൊയിൽക്കാവിൽ സ്ക്കൂട്ടറിന് പിറകെ ലോറി ഇടിച്ച് കാരപ്പറമ്പ് സ്വദേശി മരിച്ചു. ഇന്ന് ഉച്ചക്ക് 1.20 മണിയോടുകൂടിയാണ് ആപകടം ഉണ്ടായത്. കാരപ്പറമ്പ് മൊടപ്പാട്ട് പാലം വടക്കെ മുടപ്പാട്ട് ബിച്ചാമി ടി.കെ. (65) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന മകളെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

 

കോഴിക്കോട് നിന്ന് കൊയിലാണ്ടി ഭാഗത്തേക്ക് വന്ന ലോറി സ്കൂട്ടിറിന് പിറകെ ഇടിക്കുകയായിരുന്നു. ഭർത്താവ് പരേതനായ ആലി. മക്കൾ: സനിത, സജിത, സാഹിർ, സെരിത്ത്. മരുമക്കൾ: മുത്തലിബ്, റിഷാന, സെറീന. മൃതദേഹം കൊയിലാണ്ടി താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.