KOYILANDY DIARY

The Perfect News Portal

തൃശൂരിൽ കാട്ടുപോത്ത് ആക്രമണം; ഒരാൾ മരിച്ചു

തൃശൂർ വാൽപ്പാറയിൽ കാട്ടുപോത്താക്രമണത്തിൽ ഒരാൾ മരിച്ചു. തമിഴ്നാട് സ്വദേശിയായ അരുൺ (48) ആണ് മരിച്ചത്. വാൽപ്പാറ മുരുകാളി എസ്റ്റേറ്റിൽ തേയിലയ്ക്ക് മരുന്നടിക്കുന്നതിനിടെ കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു. വയറിൽ കുത്തേറ്റാണ് അരുൺ മരിച്ചത്. തേയിലത്തോട്ടത്തിൽ മറഞ്ഞിരുന്ന കാട്ടുപോത്ത് അരുണിനെ ആക്രമിക്കുകയായിരുന്നു.