KOYILANDY DIARY

The Perfect News Portal

അസമത്വത്തിനെതിരെ ആര് സമരം നടത്തിയാലും പിന്തുണയ്ക്കും; ഡി കെ ശിവകുമാര്‍

ന്യൂഡല്‍ഹി: അസമത്വത്തിനെതിരെ ആര് സമരം നടത്തിയാലും പിന്തുണയ്ക്കുമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. കേന്ദ്ര അവഗണനയ്‌ക്കെതിരെ കര്‍ണാടകം ഇന്ന് ഡല്‍ഹിയില്‍ സമരം ചെയ്യുന്ന സാഹചര്യത്തിലാണ് ഡി കെ ശിവകുമാറിന്റെ പ്രതികരണം. കേരളത്തിന്റെ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചു. നിയമസഭ തെരഞ്ഞെടുപ്പ് തിരക്കുകള്‍ ആയതിനാല്‍ പങ്കെടുക്കാന്‍ കഴിയില്ല.

അത് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരേ ദുരിതമാണ് എല്ലാപേരും അനുഭവിക്കുന്നത്. സമാന സമരങ്ങളെ എന്തുകൊണ്ട് പിന്തുണച്ചുകൂടാ. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ നിലപാടിനെക്കുറിച്ചു പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടകം അടക്കമുള്ള സംസ്ഥാനങ്ങള്‍ നേരിടുന്നത് വന്‍ വിവേചനമാണ്. ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു.