കന്മന ശ്രീധരന്റെ ‘കാവൽക്കാരനെ ആരു കാക്കും’ പ്രകാശിപ്പിച്ചു

കൊയിലാണ്ടി: കന്മന ശ്രീധരൻ മാസ്റ്ററുടെ ലേഖനങ്ങളുടെയും പ്രഭാഷണങ്ങളുടെയും സമാഹാരം ‘കാവൽക്കാരനെ ആരു കാക്കും’ പ്രകാശനം ചെയ്തു. പുത്തലത്ത് ദിനേശൻ സിപിഐഎം ജില്ലാ സെക്രട്ടറി എം മെഹബൂബിന് പുസ്തകം കൈമാറിയാണ് പ്രകാശനം ചെയ്തു. കെ കെ മുഹമ്മദ് അധ്യക്ഷനായി. എഴുത്തുകാരൻ അശോകൻ ചരുവിൽ മുഖ്യാതിഥിയായി. പുരോഗമന കലാ സാഹിത്യ സംഘം കൊയിലാണ്ടി മേഖലാ കമ്മിറ്റിയുടെ പ്രസിദ്ധീകരണ വിഭാഗമായ ‘ബദ്‌ലാവ് പബ്ലിക്കേഷൻസ്’ കന്മന ശ്രീധരൻ ഉദ്ഘാടനം ചെയ്തു. കാനത്തിൽ ജമീല എംഎൽഎ കന്മനയെ പൊന്നാടയണിയിച്ചു.

മോഹനൻ നടുവത്തൂർ, കെ കെ മുഹമ്മദ് എന്നിവർ ചേർന്ന് ചിത്രസമർപ്പണം നടത്തി. പുരോഗമന കലാ സാഹിത്യസംഘം ജില്ലാ സെക്രട്ടറി ഡോ. ഹേമന്ത്കുമാർ, നോവലിസ്റ്റ് റിഹാൻ റാഷിദ്, പി വിശ്വൻ, ടി കെ ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. വയലാർ പുരസ്‌കാരം ലഭിച്ച അശോകൻ ചരുവിലിനെ ആദരിച്ചു. സുരേഷ് ഉണ്ണി, പദ്മിനി നെടുളി, ഡോ. മോഹനൻ നടുവത്തൂർ എന്നിവർ സംസാരിച്ചു. ‘ബദ്‌ലാവി’ന്റെ ആദ്യ ഗ്രന്ഥമാണ് കാവൽക്കാരനെ ആരു കാക്കും. പരിപാടിയുടെ തുടക്കം കുറിച്ച് കേളി, ബാംസുരി തുടങ്ങിയവ അവതരിപ്പിച്ചു. മധു കിഴക്കയിൽ സ്വാഗതവും ആർ കെ ദീപ നന്ദിയും പറഞ്ഞു.

