KOYILANDY DIARY

The Perfect News Portal

കെ ഫോൺ ഹർജിയിൽ ലോകായുക്തയ്‌ക്കെതിരായ പരാമർശം പിൻവലിച്ച് വി ഡി സതീശൻ

കൊച്ചി: കെ ഫോൺ ഹർജിയിൽ ലോകായുക്തയ്‌ക്കെതിരായ പരാമർശം പിൻവലിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തങ്ങളുടെ കർത്തവ്യം നിർവഹിക്കാൻ ലോകായുക്ത പ്രാപ്‌തരല്ല എന്നായിരുന്നു വിവാദപരാമർശം. സത്യവാങ്മൂലത്തിലൂടെയാണ് പരാമർശം പിൻവലിക്കുന്നുവെന്ന് വി ഡി സതീശൻ അറിയിച്ചത്.

കെ ഫോണിനെതിരെ നൽകിയ ഹർജി പബ്ലിക് താത്പര്യത്തിനാണോ അതോ പബ്ലിസിറ്റി താത്പര്യത്തിനാണോ എന്ന് ഹൈക്കോടതി പരിഹസിച്ചതിനു പിന്നാലെയാണ് ലോകായുക്തയ്‌ക്കെതിരെയുള്ള പരാമർശം പിൻവലിച്ചത്. കെ – ഫോണിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഫെബ്രുവരി 29 ന് പരിഗണിക്കാനിരിക്കുകയാണ്. കോടതിയുടെ നിർദേശം മാനിച്ച് പരാമർശം പിൻവലിക്കുന്നതായി അദ്ദേഹം അറിയിച്ചു. ഇക്കാര്യം കോടതി അംഗീകരിക്കുകയും ചെയ്‌തിട്ടുണ്ട്.