KOYILANDY DIARY

The Perfect News Portal

കേരള എൻജിഒ അസോസിയേഷൻ്റെ നേതൃത്വത്തിൽ അവകാശ ചങ്ങല തീർത്തു

കൊയിലാണ്ടി: സർക്കാർ ജീവനക്കാരുടെ ശമ്പളം ഉൾപ്പെടെയുള്ള അവകാശങ്ങൾ നിഷേധിക്കുന്ന ഇടതുപക്ഷ സർക്കാർ നയങ്ങൾക്കെതിരെ കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷനിൽ കേരള എൻജിഒ അസോസിയേഷൻ്റെ നേതൃത്വത്തിൽ അവകാശ ചങ്ങല തീർത്തു.
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബിനു കോറോത്ത് ഉത്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡൻ്റ് എം.ഷാജി മനേഷ് അധ്യക്ഷം വഹിച്ചു. സംസ്ഥാന കമ്മറ്റി അംഗം വി. പ്രതീഷ്, പ്രദീപ് സായ് വേൽ, വി.കെ. സുധീഷ് കുമാർ, കെ. അനിൽകുമാർ, ടി ടി രാമചന്ദ്രൻ, ശ്രീലേഷ് കെ. എന്നിവർ സംസാരിച്ചു.