KOYILANDY DIARY

The Perfect News Portal

കേരളത്തിലെ ഏറ്റവും മികച്ച ജാഗ്രതാ സമിതിക്കുള്ള വനിതാ കമ്മീഷൻ്റെ പുരസ്ക്കാരം കൊയിലാണ്ടി നഗരയഭയ്ക്ക്

കൊയിലാണ്ടി: കേരളത്തിലെ ഏറ്റവും മികച്ച ജാഗ്രതാ സമിതിക്കുള്ള വനിതാ കമ്മീഷൻ്റെ പുരസ്ക്കാരം കൊയിലാണ്ടി നഗരയഭയ്ക്ക് ലഭിച്ചു. ചിട്ടയായ പ്രവർത്തനത്തിന് കിട്ടിയ അംഗീകാരമാണ് അവാർഡ് എന്ന് ചെയർപേഴ്സൺ കെ.പി സുധയും വൈസ് ചെയർമാൻ അഡ്വ. കെ. സത്യനും പറഞ്ഞു. നഗരസഭ പരിധിയിലെ മുഴുവൻ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുകയും അതിക്രമങ്ങൾ തടയുകയും ചെയ്ത് സ്ത്രീ സൗഹൃദ മാക്കുക എന്ന ലക്ഷ്യത്തോടെയാണ് കൊയിലാണ്ടി നഗരസഭ ജാഗ്രതാ സമിതി പ്രവർത്തിച്ചു വരുന്നത്.
പ്രസ്തുത ലക്ഷ്യം സാക്ഷാൽക്കരിക്കുന്നതിനായി നിരവധി പ്രവർത്തനങ്ങൾ കഴിഞ്ഞ വർഷങ്ങളിൽ സമിതിയുടെ നേതൃത്വത്തിൽ നടന്നിട്ടുണ്ട്. 44 വാർഡുകളിലെയും വാർഡ് ജാഗ്രത സമിതികൾ ശാക്തീകരിച്ചു. ചെയർമാന്മാർക്കും കൺവീണർമാർക്കും വനിതാ കമ്മീഷന്റെ നേതൃത്വത്തി സെമിനാറുകൾ നടത്തി. വാർഡ് തല ഓഫീസുകളായി പ്രവർത്തിക്കുന്ന അങ്കണവാടി കേന്ദ്രങ്ങളിൽ നെയിം ബോർഡ്‌, പരാതി പെട്ടി, രജിസ്റ്ററുകൾ എന്നിവ വിതരണം ചെയ്തു. വാർഡ് തല സമിതികളുടെ ആഭിമുഖ്യത്തിൽ പൊതു സമിതികൾ ശക്തിപ്പെടുത്തി. വാർഡ് തലത്തിൽ ബോധവൽക്കരണ പരിപാടികൾ നടത്തി..
Advertisements
മുനിസിപ്പൽ തല സമിതി കൾ കൃത്യമായ ഇടവേളകളിൽ യോഗo ചേർന്ന് വാർഡ് തല സമിതികളുടെ പ്രവർത്തനങ്ങൾ വിലയിരുത്തി. ആവശ്യമായ ഇടപെടൽ നടത്തി. വാർഡിൽ നിന്നും പരിഹരിക്കാനാകാത്ത പരാതികൾ പരിഹരിച്ചു. എല്ലാ മാസവും വാർഡ് തല കൺവീണർമാരുടെ റിവ്യൂ മീറ്റിംഗ് വിളിച്ചു ചേർത്തു. സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള അടിയന്തിര സഹായത്തിനായി പെണ്ണിടം വുമൺ ഫെസിലിറ്റേഷൻ സെന്റർ കൊയിലാണ്ടി മുനിസിപ്പൽ ബസ് സ്റ്റാൻഡ് ബിൽഡിങ്ങിൽ ആരംഭിച്ചു. 
ഇവിടെ മുഴുവൻ സമയവും പ്രവർത്തിക്കുന്ന msw യോഗ്യത യുള്ള കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറെ നിയമിച്ചു. കല്യാണം നിശ്ചയിച്ച യുവതീ യുവാക്കൾക്കായി save the date എന്ന പേരിൽ പ്രീ മാറീറ്റൽ കൗൺസിലിങ് പ്രോഗ്രാം വർഷത്തിൽ രണ്ടു തവണ സംഘടിപ്പിച്ചു. സ്കൂൾ, കോളേജുകളിലെ ജൻഡർ ഡെസ്ക്കുകളുടെ ശാക്തീകരണത്തിനായുള്ള വിവിധ പരിപാടികൾ നടപ്പാക്കി.
Internal complaint commette കൾ സ്ത്രീകൾ ജോലി ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളിലും നടപ്പാക്കി. വിവിധ ദിനാഘോഷങ്ങൾ, കൗൺസിലിങ് – ഗൈഡൻസ്, ബോധവൽക്കരണ പ്രവർത്തനങ്ങൾ, ഒപ്പ് ശേഖരണം, സ്ത്രീകളുടെ രാത്രി നടത്തം, സ്ത്രീകൾക്കായുള്ള കലാ കായിക പരിപാടികൾ എന്നിവയും ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ നടത്തി വരുന്നു.