യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഇന്ന്
.
യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഇന്ന്. രാവിലെ 10 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വി ഡി സതീശൻ മുഖ്യമന്ത്രിയായും 20 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുക്കും. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖർഗേ, കർണാടക, ഹിമാചൽ പ്രദേശ്, തെലങ്കാന മുഖ്യമന്ത്രിമാർ അടക്കം ചടങ്ങിൽ പങ്കെടുക്കും.

തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് ചടങ്ങിൽ പങ്കെടുക്കില്ല. സത്യപ്രതിജ്ഞയ്ക്കു ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും ലോക് ഭവനിൽ ഗവർണറുടെ ചായ സൽക്കാരത്തിൽ പങ്കെടുക്കും. തുടർന്ന് സെക്രട്ടറിയേറ്റിൽ എത്തി ആദ്യ മന്ത്രിസഭായോഗം ചേരും.



