KOYILANDY DIARY

The Perfect News Portal

 കൃഷിവകുപ്പിലെ സ്ഥലംമാറ്റം സ്ഥലംമാറ്റം സുതാര്യമാക്കണം: എ.എ.എ.കെ കോഴിക്കോട് ജില്ലാ സമ്മേളനം

.
കൊയിലാണ്ടി: കൃഷിവകുപ്പിലെ സ്ഥലംമാറ്റം ഭരണപരിഷ്കാര വകുപ്പിൻ്റെ പുതിയ ഉത്തരവ് അനുസരിച്ച് സുതാര്യമാക്കണമെന്ന് കൊയിലാണ്ടി മുനിസിപ്പൽ ഹാളിൽ നടന്ന അഗ്രികൾച്ചറൽ അസിസ്റ്റൻറ്സ് അസോസിയേഷൻ കേരള 49-ാംകോഴിക്കോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് ഷാജി.പി അധ്യക്ഷതയിൽ സംസ്ഥാന ജനറൽ സെക്രട്ടറി വി.എം സിദ്ദിഖ് സമ്മേളനം ഉദ്ഘാടനം ചെയ്തു. 
.
.
അസിസ്റ്റൻറ് കൃഷി ഓഫീസർമാരുടെയും കൃഷി അസിസ്റ്റൻറ് മാരുടെയും സ്ഥലം മാറ്റ നടപടികൾ നീതിപൂർവ്വമാക്കുന്നതിനും അന്യായ സ്ഥലം മാറ്റങ്ങൾ നിയന്ത്രിക്കുന്നതിനുമാണ് ഭരണ പരിഷ്കരണ വകുപ്പ് ഇറക്കിയ പുതുക്കിയ ഉത്തരവിന്റെ ലക്ഷ്യം എന്നും, നാളിതുവരെ നടന്ന സ്ഥലംമാറ്റ നടപടിക്രമങ്ങൾ മാനദണ്ഡ വിരുദ്ധമായിരുന്നു എന്ന് സാക്ഷ്യപ്പെടുത്തുന്നതാണ് ഈ ഉത്തരവെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ധേഹം പറഞ്ഞു. സ്ഥലംമാറ്റം പുതുക്കിയ ഉത്തരവനുസരിച്ച് മുൻപോട്ടു പോയില്ലെങ്കിൽ സമരപരിപാടികളുമായി സംഘടന മുന്നോട്ട് പോകുമെന്നും അദ്ദേഹം  പറഞ്ഞു.
.
എല്ലാ കൃഷിഭവനുകളിലും അസിസ്റ്റൻറ് അഗ്രികൾച്ചറൽ ഓഫീസർ തസ്തിക രൂപീകരിക്കുക, ഗ്രേഡ് പ്രമോഷനുകൾക്ക് വകുപ്പുതല പരീക്ഷ യോഗ്യത ഒഴിവാക്കുക തുടങ്ങിയ കാറ്റഗറി ആവശ്യങ്ങൾ നേടിയെടുക്കുന്നതിന് രാഷ്ട്രീയം മറന്നു ഒന്നിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം പ്രസംഗത്തിൽ ഊന്നി പറഞ്ഞു. 
.
Advertisements
.
സെക്രട്ടറി ജയ്സൽ കെ.കെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വരവ് ചെലവ് കണക്ക് അവതരണം ട്രഷറർ ജിഹാദ് സുബുക്കി നിർവഹിച്ചു. സംസ്ഥാന തലത്തിൽ ഏറ്റവും മികച്ച കൃഷി അസിസ്റ്റൻറ് അവാർഡ് ജേതാവ് ജയ്സൽ കെ.കെ, ഡിപ്പാർട്ട്മെൻറ് ടെസ്റ്റ് മികച്ച വിജയം നേടിയ ജിഹാദ് സുബുക്കി എന്നിവരെ പരിപാടിയിൽ അനുമോദിച്ചു. 
 ജാഫർ കെ.കെ, റെനീഷ് .എം , സജി ഇ.കെ, അനൂപ്.ടി.ആർ, സജില പി.കെ, ഷൈജ കെ, നഷീദ എം.എസ്, ഗിരീഷ്  കുമാർ. കെ, രാജേഷ്. കെ, അശ്വതി. കെ, ഷാജു കുമാർ എം.കെ, അബുദ്ധീൻ.എ, രൂപേഷ് .എം, രജീഷ് കുമാർ ബി.കെ, ഹരികുമാർ എൻ.കെ , അബ്ദുൽ ബഷീർ.കെ, മുഹമ്മദ് ഫാസിൽ, അബ്ദുൽ റസാക്ക് എന്നിവർ പരിപാടിയിൽ സംബന്ധിച്ച് സംസാരിച്ചു.
.
.
വർഷങ്ങളായി അപേക്ഷ നൽകിയിട്ടും പെൻഷൻ അനുവദിക്കാത്ത കർഷകർക്ക് ഉടൻ പെൻഷൻ അനുവദിക്കുക, വിവിധ ഉൽപ്പന്നങ്ങളുടെ സംഭരണ വില കർഷകർക്ക് ഉടൻ നൽകാൻ നടപടി സ്വീകരിക്കുക, സംസ്ഥാന തല അവാർഡ് ജേതാക്കൾക്ക് ഗുഡ് സർവീസ് എൻട്രി ഇൻക്രിമെന്റ് തുടങ്ങിയവ നൽകുക, പുതുക്കിയ ഉത്തരവ് അനുസരിച്ചുള്ള സ്ഥലംമാറ്റം ഉടൻ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള പ്രമേയങ്ങൾ യോഗം അംഗീകരിച്ചു. 
.
ഭാരവാഹികളായി സജി ഇ കെ (പ്രസിഡണ്ട്), പ്രസീത എം.എം, നാരായണൻ.പി – (വൈസ് പ്രസിഡണ്ടുമാർ), ജയ്സൽ കെ.കെ (സെക്രട്ടറി), അബുദ്ധീൻ.എ,, റിജിൽ പി.പി- (ജോയിൻറ് സെക്രട്ടറിമാർ),  ജിഹാദ് സുബുക്കി (ട്രഷറർ) എന്നിവരെയും 
വനിത സബ് കമ്മിറ്റി ഭാരവാഹികളായി സജില പി.കെ ( ചെയർപേഴ്സൺ), സിന്ധു വി.പി- (വൈസ് ചെയർപേഴ്സൺ), അശ്വതി.കെ (കൺവീനർ) സോനാ.പി (ജോയിൻറ് കൺവീനർ) എന്നിവരെയും  തിരഞ്ഞെടുത്തു.