കൊയിലാണ്ടി സ്റ്റേഡിയത്തിൽ തണൽ മരം നട്ട് അധ്യാപിക മാതൃകയായി

കൊയിലാണ്ടി: സ്റ്റേഡിയത്തിൽ തണൽ മരം നട്ട് നവീന ടീച്ചർ മാതൃകയായി. സ്പോർട്സ് മത്സരങ്ങൾ നടക്കുമ്പോൾ വിദ്യാർത്ഥികളും രക്ഷിതാക്കളും വെയിലേറ്റ് കളി കാണുന്നത് എപ്പോഴും വളരെ വിഷമമുണ്ടാക്കുന്നൊരു കാഴ്ചയാണെന്ന് പൊയിൽക്കാവ് സ്വദേശിയും ഹൈസ്കൂൾ അധ്യാപികയുമായ അവർ പറഞ്ഞു.

അങ്ങനെ മനസ്സിൽ കൊണ്ടുനടന്ന ഒരു ആഗ്രഹമായിരുന്നു സ്റ്റേഡിയത്തിന് ചുറ്റും തണൽ മരങ്ങൾ വെച്ചുപിടിപ്പിക്കുക എന്നുള്ളത്. നാട്ടുമാവിൽ തൈകളാണ് വെച്ചുപിടിപ്പിച്ചത്. ഭർത്താവ് ബിജു, സ്റ്റേഡിയത്തിൽ പ്രഭാത നടത്തത്തിനെത്തിയവരും ടീച്ചർക്ക് സഹായത്തിനായി എത്തി.

