KOYILANDY DIARY

The Perfect News Portal

പ്ലസ്‌ വൺ വിദ്യാർഥിയെ മർദിച്ച പൊലീസുകാരന്‌ സസ്‌പെൻഷൻ.

മലപ്പുറം: കിഴിശ്ശേരിയിൽ പ്ലസ്‌ വൺ വിദ്യാർഥിയെ മർദ്ദിച്ച പൊലീസുകാരന്‌ സസ്‌പെൻഷൻ. കോഴിക്കോട് മാവൂർ സ്റ്റേഷനിലെ പൊലീസുകാരന്‍ ഡ്രൈവര്‍ അബ്‌ദുൾ അസീസിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്‌തത്. ഈ മാസം 13 നാണ് പ്ലസ് വൺ വിദ്യാർഥിയെ രണ്ട് പൊലീസുകാർ ചേർന്ന് മർദ്ദിച്ചത്.

എടവണ്ണ സ്റ്റേഷനിലെ ഡ്രൈവർ അബ്‌ദുൽ കാദറിനെ സ്ഥലം മാറ്റിയിരുന്നു. കുഴിമണ്ണ ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥി മുഹമ്മദ്‌ അൻഷിദിനാണ് കിഴിശ്ശേരിയിൽ ബസ് കാത്തുനിൽക്കവേ  മർദ്ദനമേറ്റത്