KOYILANDY DIARY.COM

The Perfect News Portal

മൈനാഗപ്പള്ളിയിൽ കാറിടിച്ച്‌ സ്‌കൂട്ടർ യാത്രക്കാരി മരിച്ച സംഭവം; ഡ്രൈവർ പിടിയിൽ

കൊല്ലം: മൈനാഗപ്പള്ളിയിൽ കാറിടിച്ച്‌ സ്‌കൂട്ടർ യാത്രക്കാരി മരിച്ച സംഭവത്തിൽ ഡ്രൈവർ പിടിയിൽ. കരുനാഗപ്പള്ളി വെളുത്തമണ്ണ്‌ സ്വദേശി അജ്‌മലിനെയാണ്‌ ശാസ്‌താംകോട്ട പൊലീസ്‌ കസ്സഡിയെിലെടുത്തത്‌. തിരുവോണനാളിൽ വൈകുന്നേരം അഞ്ച്‌ മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം.

 

 

സ്‌കൂട്ടർ യാത്രികരായ സ്‌ത്രീകളെ കാറിടിച്ച്‌ വീഴ്‌ത്തിയ അജ്‌മൽ, നിലത്ത്‌ വീണു കിടിന്നിരുന്ന സ്‌ത്രീയുടെ ദേഹത്തുകൂടി വാഹനം കയറ്റിയിറക്കുകയും ചെയ്തു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന കുഞ്ഞുമോൾ (45) ഞായറാഴ്‌ച രാത്രിയോടെയാണ്‌ മരിച്ചത്‌. സ്‌കൂട്ടർ യാത്രികരെ ഇടിച്ചു വീഴ്‌ത്തിയ ശേഷം അജ്‌മൽ കാർ നിർത്താതെ പോവുകയായിരുന്നു.

 

അജ്‌മൽ മനപൂർവം സ്‌കൂട്ടർ യാത്രികരെ ഇടിക്കുകയായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. സംഭവത്തിന്‌ ശേഷം ഒളിവിലായിരുന്ന അജ്‌മലനെ രാത്രിയോടെയാണ്‌ പൊലീസ്‌ പിടികൂടിയത്‌. അജ്‌മലിന്റെ കുടെ ഉണ്ടായിരുന്ന ഡോക്‌ടറായ ശ്രീക്കുട്ടിയെ പൊലീസ്‌ നേരത്തെ തന്നെ കസ്റ്റഡിയിലെടുത്തു. അജ്‌മലും ശ്രീക്കുട്ടിയും മദ്യപിച്ചതായി നാട്ടുകാർ ആരോപിച്ചു.

Share news