പുഞ്ചിരി പൂമഴ പൊഴിച്ച് ചേമഞ്ചേരിയിലെ കുരുന്നുകൾ

ചേമഞ്ചേരി പഞ്ചായത്തിലെ അംഗൻവാടി കുരുന്നുകളുടെ കലോത്സവം സ്ത്രീകളുടേയും കുട്ടികളുടേയും മുന്നേറ്റമായി. പഞ്ചായത്തിലെ 34 അങ്കണവാടികളിൽ നിന്നും 293 കുട്ടികളാണ് പരിപാടികളിൽ പങ്കെടുത്തത്. രാവിലെ ഒൻപത് മണിക്ക് ആരംഭിച്ച പരിപാടി സന്ധ്യയോടുകൂടിയാണ് സമാപിച്ചത്. കുട്ടികളുടെ കൂടെ ബന്ധുക്കളും നാട്ടുകാരുമായി നൂറ് കണക്കിന് ആളുകൾ എത്തിച്ചേർന്നപ്പോൾ പൂക്കാട് എഫ് എഫ് ഹാൾ ആവേശക്കടലായി.
.

.
നാടിനാകെ ഉണർവ്വേകി കുട്ടികൾ ആംഗ്യപ്പാട്ട്, ഗ്രൂപ്പ് ആംഗ്യപ്പാട്ട്, ഒപ്പന, സിംഗിൾ ഡാൻസ്, ഗ്രൂപ്പ് ഡാൻസ്, നാടോടി നൃത്തം, സിനിമാറ്റിക് ഡാൻസ് എന്നീ പരിപാടികൾ അവതരിപ്പിച്ചു. വൈകീട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കെയിലിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമാപന സമ്മേളനം പ്രസിദ്ധ സിനിമാ നാടക നടി ശ്രീലക്ഷ്മി മേലേടുത്ത് ഉദ്ഘാടനം ചെയ്യ്തു. സമ്മാനദാനവും നിർവ്വഹിച്ചു.
.

.
ചടങ്ങിൽ ആശംസകൾ അർപ്പിച്ചു കൊണ്ട് വൈസ് പ്രസിഡണ്ട് എം ഷീല ടീച്ചർ, സെക്രട്ടറി ടി അനിൽകുമാർ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ
സന്ധ്യ ഷിബു, വി കെ അബ്ദുൾ ഹാരിസ്, അതുല്യ ബൈജു, ബിനേഷ് ചേമഞ്ചേരി എന്നിവർ സംസാരിച്ചു. ചടങ്ങിൽ ഐ സി ഡി എസ് സൂപ്പർവൈസർ രമ്യ കെ ആർ സ്വാഗതവും സഘാടക സമിതി കൺവീനർ പി സി സതീഷ് ചന്ദ്രൻ നന്ദിയും പറഞ്ഞു.
