KOYILANDY DIARY.COM

The Perfect News Portal

ചേമഞ്ചേരി സർവ്വീസ് സഹകരണ ബാങ്കിനു സമീപമുള്ള ഹോട്ടലിനു തീപിടിച്ചു

പൂക്കാട്: ചേമഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് ഹെഡ്ഡ് ഓഫീസിന് മുൻവശമുള്ള ഹോട്ടലിനു തീപിടിച്ചു. നാസ് കിച്ചണിലാണ് തീപ്പിടുത്തം ഉണ്ടായത്. ഹോട്ടലിനുള്ളിലെ ഫർണ്ണിച്ചറുകൾ ഉൾപ്പെടെ കത്തിനശിച്ചിട്ടുണ്ട്. ഉടൻ തന്നെ ഹോട്ടൽ ജീവനക്കാരും ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരും ചേർന്ന് ബാങ്കിലെ ഫയർ എസ്ക്യൂഷൻ ഉപയോഗിച്ച് തീ കെടുത്തുകയായിരുന്നു. വൈകീട്ട് 4 മണിയോടുകൂടിയായിരുന്നു സംഭവം.
.
.
പെട്ടന്നതന്നെ തീ അണക്കാൻ സാധിച്ചതുകൊണ്ട് മറ്റു ഭാഗങ്ങളിലേക്ക് തീ പിടിക്കുന്നത് തടയാൻകഴിഞ്ഞിട്ടുണ്ട്. വിവരം കിട്ടി കൊയിലാണ്ടിയിൽ നിന്ന് അഗ്നി രക്ഷാ സംഘം എത്തുമ്പോഴേക്കും തീ പൂർണ്ണമായും അണച്ചിരുന്നു. 
Share news
error: Content is protected !!