KOYILANDY DIARY

The Perfect News Portal

10 വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് ആറു വർഷം കഠിന തടവും പിഴയും

കൊയിലാണ്ടി: 10 വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് ആറു വർഷം കഠിന തടവും  മൂന്നുലക്ഷത്തി അൻപതിനായിരം രൂപ പിഴയും. നന്തി കടലൂർ സ്വദേശി മഠത്തിൽ ബഷീർ (61) ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് അനിൽ ടി. പി
പോക്സോ നിയമ പ്രകാരവും, ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും ശിക്ഷ വിധിച്ചത്.
2019-ൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതി നടത്തുന്ന കടയിൽ സാധനം വാങ്ങാൻ വന്ന ബാലികയെ കടയുടെ അകത്തു വിളിച്ചു വരുത്തി പ്രതി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. വീട്ടിൽ എത്തിയ ബാലിക വിവരം അമ്മയോട് പറയുകയും വീട്ടുകാർ പരാതി കൊടുക്കുകയുമായിരുന്നു. കൊയിലാണ്ടി പോലീസ് രജിസ്റ്റർ ചെയ്ത കേസ്, സബ് ഇൻസ്‌പെക്ടർ കെ. കെ രാജേഷ് കുമാർ ആണ് അന്വേഷിച്ചത്. പ്രോസിക്യൂഷൻ വേണ്ടി അഡ്വ പി. ജെതിൻ ഹാജരായി.