KOYILANDY DIARY

The Perfect News Portal

കെ പി കുഞ്ഞിരാമൻ്റെ 36-ാം ചരമ വാർഷികം ആചരിച്ചു

കൊയിലാണ്ടി താലൂക്കിൽ കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ ത്യാഗപൂർണ്ണമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ച കെ പി കുഞ്ഞിരാമൻ്റെ 36-ാം ചരമ വാർഷികം ആചരിച്ചു. പുഷ്പാർച്ചനയ്ക്കുശേഷം അദ്ധേഹത്തിൻ്റെ വീട്ടിൽ നടന്ന അനുസ്മരണ സമ്മേളനം ജില്ലാ കമ്മറ്റി അംഗം കെ ദാസൻ ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗൺസിലർ എലളിത അധ്യക്ഷയായി.
ഏരിയാ കമ്മററിയംഗം കെ സത്യൻ, സെൻട്രൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി ചന്ദ്രശേഖരൻ, യു കെ ചന്ദ്രൻ എന്നിവർ സംസാരിച്ചു. മാങ്ങോട്ടിൽ സുരേന്ദ്രൻ സ്വാഗതവും ജിഷാന്ത് രാമാലയം നന്ദിയും പറഞ്ഞു.