KOYILANDY DIARY

The Perfect News Portal

പൂരപ്രേമികളെ ആവേശത്തിലാക്കി തൃശൂരിൽ ഇലഞ്ഞിത്തറ മേളം

പൂരപ്രേമികളെ ആവേശത്തിലാക്കി തൃശൂരിൽ ഇലഞ്ഞിത്തറ മേളം. ഇലഞ്ഞിത്തറ പൂരനഗരിയിൽ നടക്കുന്ന മേളത്തിൽ 250 ലധികം കലാകാരന്മാരാണ് പങ്കെടുക്കുന്നത്. കിഴക്കൂട്ട് അനിയൻ മാരാരാണ് മുഖ്യ മേളപ്രമാണി. പൂരത്തിന്റെ ഭാഗമായി നടക്കുന്ന ഒരു ചെണ്ടമേളമാണ് ഇലഞ്ഞിത്തറമേളം.

Advertisements

പൂരത്തിന്റെ രണ്ട് മുഖ്യപങ്കാളികളിലൊരാളായ പാറമേക്കാവ് വിഭാഗമാണ് ഇലഞ്ഞിത്തറമേളം അവതരിപ്പിക്കുന്നത്‌. ഏകദേശം രണ്ടു മണിക്കൂർ ദൈർഘ്യം വരുന്ന പാണ്ടിമേളമാണ് ഇലഞ്ഞിത്തറയിൽ അവതരിപ്പിക്കുന്നത്‌. പൂരപ്രേമികളെ ആവേശത്തിലാക്കുന്ന ഒരു ഘടകം ഇലഞ്ഞിത്തറമേളം തന്നെയാണ്.