KOYILANDY DIARY

The Perfect News Portal

കേരള സ്റ്റോറി പ്രദർശിപ്പിക്കില്ലെന്ന് തലശ്ശേരി അതിരൂപത

കണ്ണൂര്‍: വിവാദ ചിത്രം കേരള സ്റ്റോറി പ്രദർശിപ്പിക്കില്ലെന്ന് തലശ്ശേരി അതിരൂപത. മതവിഭാഗങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും കേരള സ്റ്റോറി പ്രദർശിപ്പിക്കുമെന്ന തരത്തിൽ വാർത്തകൾ വരുന്നത് തെറ്റാണെന്നും തലശ്ശേരി അതിരൂപത പറഞ്ഞു. തലശേരി രൂപതയ്ക്കു കീഴിലുള്ള പള്ളികളിൽ ചിത്രം പ്രദർശിപ്പിക്കുമെന്ന തരത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ വന്ന പോസ്റ്റുകൾക്ക് രൂപതയുമായി ബന്ധമില്ലെന്നും സിനിമയെടുത്തവരുടെ രാഷ്ട്രീയത്തിനൊപ്പം നിൽക്കാനില്ലെന്നും ബിഷപ് ഹൗസ് അറിയിച്ചു. 

തലശേരി രൂപതയ്ക്ക് കീഴിലുള്ള പള്ളികളിൽ കേരള സ്റ്റോറി പ്രദർശിപ്പിക്കുമെന്ന് കെസിവൈഎം ആണ് സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റിട്ടത്. ഇന്ന് വൈകിട്ട്  6.30 ന് ചെമ്പന്തൊട്ടി സെൻ്റ് ജോർജ് ഫൊറോന ദൈവലയ പാരീഷ് ഹാളിൽ വെച്ച് ആദ്യ പ്രദർശനം നടത്തുന്നുവെന്നായിരുന്നു കെസിവൈഎം അറിയിപ്പ്. എന്നാൽ ഇതിന് രൂപതയുമായി ബന്ധമില്ലെന്നും ബിഷപ് ഹൗസ് അറിയിച്ചു.