KOYILANDY DIARY

The Perfect News Portal

കെജ്‌രിവാളിന് ജാമ്യമില്ല; അറസ്റ്റ് ചോദ്യം ചെയ്ത ഹർജി തള്ളി ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യമില്ല. അറസ്റ്റും കസ്റ്റഡിയും ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളി. അറസ്റ്റ് നിയമപരമാണെന്ന് പറഞ്ഞ കോടതി അറസ്റ്റ് നിയമവിരുദ്ധമാണോയെന്ന് പരിശോധിക്കുന്നതിന് വേണ്ടിയാണ് നിലവില്‍ സമര്‍പ്പിച്ച ഹര്‍ജിയെന്നും ജാമ്യം അനുവദിക്കാനുള്ളതല്ലെന്നും പറഞ്ഞു. ജസ്റ്റിസ് സ്വര്‍ണകാന്ത  ശര്‍മയുടെ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജിയില്‍ വിധി പറഞ്ഞത്.