കാപ്പാട് കടൽ ഭിത്തി പുനർ നിർമ്മാണത്തിന് സാങ്കേതിക അനുമതിയായി
കൊയിലാണ്ടി: കാപ്പാട് കടൽ ഭിത്തി പുനർ നിർമ്മാണത്തിന് സാങ്കേതിക അനുമതിയായതായി കാനത്തിൽ ജമീല എംഎൽഎ അറിയിച്ചു. കേരളത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളിലൊന്നാണ് കാപ്പാട് തീരം. എന്നാൽ തുടർച്ചയായ കടലാക്രമണത്തിൽ കടുത്ത നാശം നേരിടുകയാണ് കാപ്പാട് തീരം. തീരത്തെ സംരക്ഷിക്കുന്നതിനായി കടൽഭിത്തിയുടെ പുനർനിർമാണത്തിന് 2024 – 25 വർഷത്തെ സംസ്ഥാന ബജറ്റിൽ 6 കോടി രൂപ അനുവദിച്ചിരുന്നു.
.
.
ഇതിൻ്റെ ഭരണാനുമതി നേരത്തെ ലഭിച്ചിരുന്നെങ്കലും ഇപ്പോൾ സാങ്കേതിക അനുമതി ലഭിച്ചിരിക്കുകയാണ്. പ്രവർത്തി ടെൻഡർ നടപടികളിലേക്ക് കടന്നു. തുടർ നടപടികൾ പൂർത്തീകരിച്ച് രണ്ട് മാസത്തിനകം പ്രവൃത്തി ആരംഭിക്കാനാവും. കേരളത്തിലെ ശക്തമായ കടലാക്രമണം നേരിടുന്ന 10 ഹോട്ട്സ്പോട്ടുകളിൽ ഒന്നാണ് കാപ്പാട്.
.
Advertisements
.
നേരത്തെ പ്രദേശത്ത് എൻ.സി.സി.ആർ.ടി നേതൃത്വത്തിൽ നടത്തിയ പഠനത്തിന്റെ ഭാഗമായി സമർപ്പിച്ച റിപ്പോർട്ട് സർക്കാരിന്റെ സജീവ പരിഗണനയിലുണ്ട്. കടൽഭിത്തി പുനർ നിർമ്മിക്കുന്നതോടെ കാപ്പാട് കൊയിലാണ്ടി റോഡിന്റെ ശോചനീയാവസ്ഥയ്ക്കും ശാശ്വത പരിഹാരമാകുമെന്നും എം.എൽ.എ അറിയിച്ചു.