കോഴിക്കോട് ജില്ലാ പഞ്ചായത്ത് 2024-2025 വാർഷിക പദ്ധതിയിൽ ജ്വാല വൈവാഹിക വിദ്യാഭ്യാസം എന്ന വിഷയത്തിൻ ക്യാമ്പ് സംഘടിപ്പിച്ചു.
കോഴിക്കോട് ജില്ലാ പഞ്ചായത്ത് 2024-2025 വാർഷിക പദ്ധതി ജ്വാല – സമഗ്ര ജെൻഡർ വികസന പദ്ധതിയുടെ ഭാഗമായി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വൈവാഹിക വിദ്യാഭ്യാസ എന്ന വിഷയത്തിൻ ക്യാമ്പ് സംഘടിപ്പിച്ചു. നവംബർ 28, 29 തിയ്യതികളിലായി അകലാപ്പുഴ ലേക്ക് വ്യൂ പാലസിൽ വെച്ച് നടന്ന ക്യാമ്പ് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ഉഘാടനം ചെയ്തു. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു.
പരിപാടിയിൽ ജില്ലാ പഞ്ചായത്ത് അംഗം എം പി ശിവാനന്ദൻ, ബ്ലേക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ കെ ജീവാനന്ദൻ, കെ അഭിനീഷ്, ജില്ലാ വനിതാ ശിശു വികസന ഓഫീസർ സബിന ബീഗം എസ് CDPO ധധ്യ ടി എൻ, അനുരാധ, അഞ്ജലി, ആദിത്യ എന്നിവർ സംസാരിച്ചു. ഡോ: വർഷ വിദ്യാധരൻ, മുഹമ്മദ് ഫൈസൽ, ഡോ: ജാൻസി ജോസ്, ഡോ: ഫാത്തിമ സനം, അഡ്വ: സുധ ഹരിദ്വാർ എന്നിവർ ക്ലാസ് എടുത്തു.