KOYILANDY DIARY

The Perfect News Portal

ശ്രീരുദ്ര ഫൌണ്ടേഷൻ തായമ്പക അഖില കേരള മത്സരം തുടങ്ങി

കൊയിലാണ്ടി: ശ്രീരുദ്ര ഫൌണ്ടേഷൻ സംഘടിപ്പിക്കുന്ന അഖില കേരള തായമ്പക മഹോത്സവം ഡോ. എം. ആർ. രാഘവവാരിയർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കെ. പി. പുരുഷോത്തമൻ നമ്പൂതിരി അധ്യക്ഷനായിരുന്നു. കലാമണ്ഡലം ശിവദാസ് മാരാർ അനുഗ്രഹ ഭാഷണം ചെയ്തു.  പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ ഭദ്രദീപം കൊളുത്തി. എൻ. ഇ . മോഹനൻ നമ്പൂതിരി, എ.വാസുദേവ ശർമ്മ , സാവിത്രി അന്തർജ്ജനം, പർവ്വതീദേവി അന്തർജ്ജനം, പി. സാവിത്രി അന്തർജ്ജനം എന്നിവർ സംബന്ധിച്ചു.