KOYILANDY DIARY

The Perfect News Portal

സ്കൂട്ടറും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കൊയിലാണ്ടി: മുചുകുന്ന് റോഡിൽ ഇലഞ്ഞിത്തറക്ക് സമീപം സ്കൂട്ടറും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കാെല്ലം ഊരാംകുന്നുമ്മൽ റിനീഷാണ് (46) മരിച്ചത്. സ്കൂട്ടർ യാത്രികനാണ്. ശനിയാഴ്ച രാത്രി ഒൻപത് മണി കഴിഞ്ഞാണ് സംഭവം. അച്ഛൻ: ദാസൂട്ടി. അമ്മ: ദാക്ഷായണി. ഭാര്യ: രമ്യ. മകൻ: ഹരിദേവ്. സഹോദരങ്ങൾ: മിനി, രജിത.