KOYILANDY DIARY

The Perfect News Portal

ചെറിയമങ്ങാട് കോട്ടയിൽ ശ്രീ ദുർഗ്ഗാഭഗവതി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: ചെറിയമങ്ങാട് കോട്ടയിൽ ശ്രീ ദുർഗ്ഗാഭഗവതി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. മാർച്ച് 7 മുതൽ 14 വരെ വൈവിധ്യമായ ക്ഷേത്ര ചടങ്ങുകളോടെയും വിവിധ പരിപാടികളോടെയും ആഘോഷിക്കും. ഇന്ന് പുലർച്ചെ 4. 30 നും 5.25 നും ഇടയിൽ ആചാര്യ വിധി പ്രകാരം കൊടിയേറ്റം. നിരവധി ഭക്തജനങ്ങൾ കൊടിയേറ്റത്തിന് സാക്ഷ്യം വഹിച്ചു. ഉച്ചയ്ക്ക് 12.30ന് അന്നദാനം മാർച്ച് 8 ന് വൈകീട്ട് 7ന് ദേവീഗാനവും നൃത്തവും, 7.30 ന് സുധീർ മാങ്കുഴിയുടെ പ്രഭാഷണം.

മാർച്ച് 9ന് രാവിലെ 8ന് ശീവേലി, രാത്രി 7- 30 ന് വികാസ് നാരോൺ അവതരിപ്പിക്കുന്ന പ്രഭാഷണം. മാർച്ച് 10 ന് രാവിലെ 8ന് ശീവേലി, രാത്രി 7 ന് ദേവീഗാനവും നൃത്തവും, 7.30ന് സോപാന സംഗീതം (കലാപീഠം വിപിൻ കുമാർ). മാർച്ച്11 ന് രാവിലെ 8ന് ശീവേലി, രാത്രി 7 ന് ദേവീഗാനവും നൃത്തവും, 7.30 ന് അഭിലാഷ് ചെറിയമങ്ങാടിൻ്റെ തായമ്പക, രാത്രി 9 ന് ചെങ്ങന്നൂർ ശ്രീകുമാർ നയിക്കുന്ന ഗാനമേള. മാർച്ച് 12ന് ചെറിയ വിളക്ക്. രാവിലെ 8ന് ശീവേലി, വൈകു: 5 ന് പാണ്ടിമേള സമേതം ശീവേലി, രാത്രി 7 ന് ദേവീഗാനവും നൃത്തവും, 7.30 ന് അശോക് ജി.മാരാർ, തൃക്കൂരും സംഘവും അവതരിപ്പിക്കുന്നതായമ്പക, രാത്രി 9.30 ന് ‘കൂടെയുണ്ട്’ ഓച്ചിറ സരിഗയുടെ നാടകം.

Advertisements

മാർച്ച്13 ന് വലിയ വിളക്ക്, രാവിലെ 8 ന് ശീവേലി, വൈകു. 4 മണിക്ക് ആഘോഷ വരവുകൾ, പൂത്താലപ്പൊലി 5ന്. ശീവേലി, രാത്രി 7 ന് ദേവീ ഗാന നൃത്തവും, 7.30 ന് മണ്ണാർക്കാട്താ ഹരിയും സംഘവും അവതരിപ്പിക്കുന്ന തായമ്പക 9.30 ന് ദുർഗ്ഗ വിശ്വനാഥിൻ്റെ നേതൃത്വത്തിൽ ഗാനമേള. രാത്രി 1.30 ന് നാന്ദകം എഴുന്നള്ളിപ്പ്. മാർച്ച്14 ന് താലപ്പൊലി, രാത്രി 7 ന് നാന്ദകത്തോടു കൂടി താലപ്പൊലി എഴുന്നള്ളിപ്പ്’ കരിമരുന്ന് പ്രയോഗം, രാത്രി 1 മണിക്ക് ഗുരുതി തർപ്പണം.

Advertisements