ദില്ലിയിലെ സമരത്തിന് ഐക്യദാര്‍ഢ്യം: പു ക സ സായാഹ്ന കൂട്ടായ്മ സംഘടിപ്പിച്ചു
കൊയിലാണ്ടി: ദില്ലിയിലെ സമരപോരാളികൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് പുരോഗമന കലാസാഹിത്യ സംഘം കൊയിലാണ്ടി മേഖലാ കമ്മിറ്റി നടത്തിയ സായാഹ്ന കൂട്ടായ്മ നഗരസഭാ ചെയർമാൻ യു കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡൻ്റ് കെ ശ്രീനിവാസൻ അധ്യക്ഷനായി.എസ് എഫ് ഐ കേന്ദ്ര കമ്മററി അംഗം പി താജുദ്ദീൻ, ചന്ദ്രശേഖരൻ തിക്കോടി, റിഹാൻ റാഷിദ്, മോഹനൻ നടുവത്തൂർ, അഡ്വ. കെ ടി ശ്രീനിവാസൻ, സി അശ്വനി ദേവ്, ആർകെ ദീപ, അനിൽ കാഞ്ഞിലശേരി തുടങ്ങിയവർ സംസാരിച്ചു. പ്രേമൻ തറവട്ടത്ത് സ്വാഗതം പറഞ്ഞു.



