KOYILANDY DIARY

The Perfect News Portal

സജി മഞ്ഞക്കടമ്പിൽ എൻഡിഎയിലേക്ക്; പുതിയ പാർട്ടി രൂപീകരിക്കും

കോട്ടയം: കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിൽ നിന്നു രാജിവെച്ച സജി മഞ്ഞക്കടമ്പിൽ പുതിയ പാർട്ടി രൂപീകരിക്കും. എൻഡിഎ സഖ്യത്തിനൊപ്പം നിൽക്കുമെന്നും കോട്ടയത്തെ എൻഡിഎ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിക്ക് പിന്തുണ നൽകുമെന്നും സജി മഞ്ഞക്കടമ്പിൽ അറിയിച്ചു. കോട്ടയത്ത് കൺവൻഷൻ വിളിച്ചു ചേർത്താണ് സജിയുടെ പ്രഖ്യാപനം. കേരള കോൺഗ്രസ് ഡെമോക്രാറ്റിക് എന്നാണ് പുതിയ പാർട്ടിയുടെ പേര്. 

യുഡിഎഫ്‌ കോട്ടയം ജില്ലാ ചെയർമാനും കേരള കോൺഗ്രസ്‌ (ജോസഫ്‌ വിഭാഗം) ജില്ലാ പ്രസിഡണ്ടുമായ സജി മഞ്ഞക്കടമ്പിൽ ഈമാസം ആറിനാണ് രാജിവെച്ചത്. പാർടി കൈയടക്കിവച്ചിരിക്കുന്ന എക്‌സിക്യൂട്ടീവ്‌ ചെയർമാൻ മോൻസ്‌ ജോസഫ്‌ എംഎൽഎയുടെ ദ്രോഹവും അവഗണനയും സഹിക്കാനാകാതെയാണ്‌ രാജിയെന്ന്‌ സജി വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.