പൊയിൽക്കാവ് പള്ളിക്കുനി റിഹാനയുടെ മരണം: പോലീസ് ആത്മഹത്യാ കുറിപ്പ് കണ്ടെതുത്തു

കൊയിലാണ്ടി: പൊയിൽക്കാവ് പള്ളിക്കുനി റിഹാന (19) ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസ് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. ഇക്കഴിഞ്ഞ ദിവസം ശനിയാഴ്ച ഉച്ചയോടെയാണ് റിഹാന വീട്ടിൽ തൂങ്ങിയത്. എന്നാൽ ഇത് കണ്ട ഉമ്മ നാട്ടുകാരെയും, ബന്ധുക്കളെയും, അറിയിക്കാതെ. വടകരയിലുള്ള ബാപ്പയെ വിളിച്ചു വരുത്തുകയും, വാതിൽ ചവിട്ടി തുറന്ന് റിഹാനയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മൂടാടി മലബാർ ആർട്സ് ആൻ്റ് സയൻസ് കോളജിലെ ഡിഗ്രി വിദ്യാർത്ഥിയാണ് റിഹാന.

അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം മെഡിക്കൽ കോളെജിൽ പോസ്റ്റ്മോർട്ടം ചെയ്തു. എന്നാൽ റിഹാന എഴുതിയ ആത്മഹത്യാ കുറിപ്പ് ഉമ്മയുടെ ബാപ്പ എടുത്തു മാറ്റുകയായിരുന്നു. മരണത്തെ കുറിച്ച് കൊയിലാണ്ടി സി. ഐ. എൻ. സുനിൽകുമാർ അന്വേഷിച്ച സമയത്ത് കുറിപ്പില്ലെന്ന് പറയുകയും, വിശദമായ അന്വേഷണത്തിൽ യഥാർത്ഥ ആത്മഹത്യാ കുറിപ്പ് പോലീസിന് കിട്ടിയതായാണ് വിവരം.
Advertisements

ആത്മഹത്യാ കുറിപ്പിൽ ‘ഉമ്മ വാപ്പി ഇന്നോട് പൊറുക്കണം. ഞാൻ ഇൻ്റെ ഭാഗത്തു നിന്നു വന്ന എല്ലാറ്റിനം ഇന്നോട് പൊരുത്തപ്പെടണം, ഇന്നെ വെറുക്കല്ലട്ടോ, അസ്സലാം മലൈക്കും, ഉമ്മ ഒരു കാര്യം കൂടി ഉമ്മാൻ്റെ ബാപ്പ ഉണ്ടല്ലോ ഉമ്മയ്ക്ക് ഏറ്റവും, ഇഷ്ടമുള്ള ആള്, ഓരോട്, ചോദിക്ക് ഇന്നോട് എന്താ ചെയ്തതെന്ന്, ഒന്നും കുടി അറിയിക്കാനുണ്ട് എല്ലാം സഹിച്ച് ഇനി ആവുന്നില്ല അത് കൊണ്ടാണ് ഉമ്മ.. എന്ന് പറഞ്ഞാണ് കത്ത് അവസാനിക്കുന്നതെന്നാണ് പറയുന്നത്. സംഭവത്തെ കുറിച്ച് ഡി.വൈ.എസ്.പി ഹരിപ്രസാദ്, സി.ഐ. എൻ. സുനിൽകുമാർ, എസ്.ഐ.മാരായ എം.എൻ. അനൂപ്, ആർ. അരവിന്ദ് തുടങ്ങിയവർ അന്വേഷണം ആരംഭിച്ചു.

