KOYILANDY DIARY.COM

The Perfect News Portal

കണയങ്കോട് പാലത്തിന് സമീപം മരം പൊട്ടി വീണ് ഗതാഗതം സ്തംഭിച്ചു

.
കൊയിലാണ്ടി: മരം പൊട്ടി വീണ് ഗതാഗതം സ്തംഭിച്ചു. കൊയിലാണ്ടി ബാലുശ്ശേരി റൂട്ടിൽ കണയങ്കോട് പാലത്തിന് വടക്ക് ഭാഗത്ത് പാഴ്മരം പൊട്ടി സംസ്ഥാനപാതയിലേക്ക് വീണ് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടത്. ഇന്ന് രാവിലെ എട്ടരയോടു കൂടിയാണ് മരം പൊട്ടി വീണത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാ സേന എത്തുകയും മരക്കൊമ്പ് മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിക്കുകയും ചെയ്തു.
എഫ്ആർഒ മാരായ ജാഹിർ എം, നിധിപ്രസാദ് ഇ എം, ലിനീഷ് എം, ഷാജു കെ, ഹോം ഗാർഡ് മാരായ സുധീഷ് സി കെ, റിജേഷ് ആർ ഐ എന്നിവർ മരം മുറിക്കുന്നതിൽ ഏർപ്പെട്ടു.
Share news
error: Content is protected !!