KOYILANDY DIARY.COM

The Perfect News Portal

ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് എൽഡിഎഫ് മാർച്ച് സംഘടിപ്പിച്ചു

.
കൊയിലാണ്ടി: തദ്ദേശ സ്ഥാപനങ്ങൾക്കുള്ള പ്ലാൻ ഫണ്ട് വെട്ടിക്കുറച്ച യുഡിഎഫ് സർക്കാർ നടപടിക്കെതിരെ എൽഡിഎഫ് നേതൃത്വത്തിൽ ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജനങ്ങൾ മാർച്ച് സംഘടിപ്പിച്ചു. മാർച്ച് സിപിഐ (എം) ജില്ലാ കമ്മിറ്റി അംഗം കെ.കെ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ബാബു കുളൂർ അധ്യക്ഷത വഹിച്ചു. എൽഡിഎഫ് നേതാക്കളായ അഡ്വ. സുനിൽ മോഹൻ, രജനീഷ് മാണിക്കോത്ത്, പി. ബാബുരാജ്, പി.സി സതീഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു. കെ. രവീന്ദ്രൻ സ്വാഗതം പറഞ്ഞു. 
Share news