KOYILANDY DIARY

The Perfect News Portal

വയനാട് ചുരത്തിൽ ഇന്ന് രാത്രിയിൽ ഗതാഗത നിരോധനം; ആംബുലൻസുകൾ മാത്രം കടത്തിവിടും

വയനാട് ചുരത്തിൽ ഇന്ന് രാത്രിയിൽ ഗതാഗത നിരോധനം; ആംബുലൻസുകൾ മാത്രം കടത്തിവിടും. താമരശ്ശേരി: മൂന്നു മാസത്തോളമായി കൂറ്റൻ യന്ത്രങ്ങളുമായി അടിവാരത്ത് നിർത്തിയിട്ടിരുന്ന രണ്ടു ട്രെയ്‌ലറുകൾക്ക് ചുരം കയറുന്നതിനായിട്ടാണ് ഗതാഗത നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

വ്യാഴാഴ്ച രാത്രി 11 മുതൽ പുലർച്ചെ 5 വരെയാണ് നിരോധനം. അടിവാരം മുതൽ ചുരം വഴി വയനാട്ടിലേക്കും തിരിച്ചും മറ്റ് വാഹനങ്ങൾക്ക് കർശന നിരോധനം ഏർപ്പെടുത്തിയതായും ആംബുലൻസുകൾ മാത്രം കടത്തി വിടുമെന്നും കോഴിക്കോട് ജില്ലാ കലക്ടർ അറിയിച്ചു.

നെസ്‌ലെയുടെ കർണാടക നഞ്ചൻകോട്ടെ ഫാക്ടറിയിലേക്ക് കൊറിയയിൽ നിന്നു ഇറക്കുമതി ചെയ്ത യന്ത്രങ്ങളാണ് ട്രെയ്‌ലറുകളിൽ. മറ്റു വഴികളിൽ യാത്ര അസാധ്യമായതിനെ തുടർന്നാണ് ചുരം വഴി പോകാൻ എത്തിയത്. രണ്ടര മണിക്കൂറിനുള്ളിൽ ചുരം കയറാൻ ആകുമെന്നാണ് ഡ്രൈവർമാരുടെ പ്രതീക്ഷ. 20 ലക്ഷം രൂപ അടച്ചതിനു ശേഷമാണ് യാത്രയ്ക്ക് ജില്ലാ ഭരണകൂടം അനുമതി നൽകിയത്. ദേശീയപാത, വനം, വൈദ്യുതി തുടങ്ങിയ വകുപ്പുകളുമായി ബന്ധപ്പെട്ട് എന്തെങ്കിലും നാശ നഷ്ടം ഉണ്ടായാൽ ഈ തുകയിൽ നിന്ന് ഈടാക്കും.

Advertisements