ദില്ലിയിൽ കനത്ത മഴയെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു; രണ്ട് പേര്‍ മരിച്ചു
![](https://koyilandydiary.com/wp-content/uploads/2024/08/15-1024x943.jpg)
ദില്ലിയില്‍ കനത്ത മഴയെ തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ദേശീയ തലസ്ഥാനത്ത് പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. കനത്ത മഴയില്‍ രണ്ടുപേര്‍ മരിച്ചു. ഗാസിപൂറില്‍ തനൂജ എന്ന യുവതിയും മൂന്നു വയസുകാരന്‍ മകനും മുങ്ങിമരിക്കുകയായിരുന്നു. ഖോദ കോളനിയിലെ വെള്ളക്കെട്ടില്‍ വീണായിരുന്നു മരണം.
![](https://koyilandydiary.com/wp-content/uploads/2022/09/ayyappan-ad-wide.jpg)
വീടിന് പുറത്തിറങ്ങരുതെന്നും അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നുമുള്ള കര്‍ശന നിര്‍ദേശമാണ് ഇന്ത്യന്‍ മെറ്റീരിയോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് നല്‍കിയിരിക്കുന്നത്. സ്‌കൂളുകള്‍ക്ക് ഇന്നും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് കഴിഞ്ഞദിവസം ദില്ലി – നോയിഡ എക്‌സ്പ്രസ് ഹൈവേ, മെഹ്‌റോലി – ചദ്ദാപൂര്‍ റോഡിലും ആളുകള്‍ ഗതാഗത കുരുക്കില്‍പ്പെട്ടിരുന്നു. കാലാവസ്ഥ മോശമായതിനാല്‍ വിമാന സര്‍വീസുകളെയും ബാധിച്ചിട്ടുണ്ട്.
![](https://koyilandydiary.com/wp-content/uploads/2024/08/AYYAPPAN-AD-WIDE-2-1.jpg)
![](https://koyilandydiary.com/wp-content/uploads/2022/09/IMG-20240613-WA0139.jpg)